- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി തൊമ്മൻകുത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു; അപകടം കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ പെട്ട്
ഇടുക്കി: ക്രിസ്തുമസ് ദിനത്തിൽ ഇടുക്കിയിൽ നിന്നും ദുരന്തവാർത്ത. തൊടുപുഴയിൽ തൊമ്മൻകുത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു. മോസിസ് ഐസക്ക്(17) ബ്ലസൻ സാജൻ(25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മരിച്ച രണ്ടുപേരും കുടുംബസുഹൃത്തുക്കളാണ്. ക്രിസ്മസ് ദിനത്തിൽ ഇരുവരും കുടുംബങ്ങൾക്കൊപ്പം തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് ഇവർ പള്ളിയുടെ സമീപത്തെ കടവിൽ കുളിക്കാനിറങ്ങിയത്.
ഒരുപെൺകുട്ടിയും മരിച്ചരണ്ടുപേരുമാണ് പുഴയിലിറങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. മൂവരും കയത്തിൽ അകപ്പെട്ടെന്നാണ് വിവരം. നിലവിളി കേട്ടെത്തിയ നാട്ടുകാർ പെൺകുട്ടിയെ രക്ഷപ്പെടുത്തി. ഏറെനേരത്തെ തിരച്ചിലിന് ശേഷമാണ് മോസിസ് ഐസക്കിനെയും ബ്ലസൻ സാജനെയും കരയ്ക്കെത്തിക്കാനായത്. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ടുപേരുടെയും മൃതദേഹം വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.



