- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവിങ് ലൈസന്‍സ് നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തി മോട്ടോര്‍ വാഹന വകുപ്പ്; ഡ്രൈവിങ് ടെസ്റ്റില്‍ ഓട്ടോമാറ്റിക് ഗിയര്‍ കാര്‍ അല്ലെങ്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷയ്ക്കുള്ള വിവിധ നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് പുതുക്കിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ഇനി ഡ്രൈവിങ് ടെസ്റ്റില്‍ ഓട്ടോമാറ്റിക് ഗിയര്‍ കാര്‍ അല്ലെങ്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാം. മോട്ടോര്‍സൈക്കിള്‍ വിത്ത് ഗിയര്‍ ലൈസന്‍സ് എടുക്കാന്‍ ഹാന്‍ഡില്‍ ഗിയറുള്ള വാഹനമെന്ന വ്യവസ്ഥയും ഒഴിവാക്കി.
ഡ്രൈവിങ് സ്‌കൂളുകള്‍ ടെസ്റ്റിനായി കൊണ്ടുവരുന്ന വാഹനങ്ങളുടെ കാലപ്പഴക്കം 15 വര്‍ഷം കവിയരുതെന്ന നിബന്ധനയും വാഹനങ്ങളില്‍ ഡാഷ്ബോര്‍ഡ് ക്യാമറ നിര്‍ബന്ധവുമാണ് പുതിയ സര്‍ക്കുലറില്‍ ഒഴിവാക്കിയിട്ടുള്ളത്. റോഡ് പരിപാലനത്തിലെ വീഴ്ചയെ തുടര്‍ന്ന് മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി മന്ത്രി വ്യക്തമാക്കി.
Next Story