കണ്ണൂര്‍ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന്റ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ അഞ്ച് കിലോ മീറ്റര്‍ ചുറ്റളവില്‍ ജൂലൈ 11 ന് രാവിലെ മുതല്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍, പാരാ ഗ്ലൈഡര്‍, ഹാട്ട് എയര്‍ ബലൂണുകള്‍, മറ്റേതെങ്കിലും ആളില്ലാത്ത വ്യോമ വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ച് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉത്തരവിട്ടു.

വിമാനത്താവളത്തിന്റെ അതിര്‍ത്തി മുതല്‍ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനം ബാധകം. വിമാനങ്ങള്‍ ഇറങ്ങുന്നതിനോ പറന്നുയരുന്നതിനോ തടസ്സമാവുന്ന രീതിയില്‍ ഇത്തരത്തില്‍ ഏതെങ്കിലും പ്രവര്‍ത്തനം കണ്ടാല്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം. ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023 പ്രകാരമാണ് ജില്ലാ കലക്ടറുടെ ഉത്തരവ്.

തളിപ്പറമ്പ് താലൂക്കില്‍ ജൂലൈ 11 ന് രാവിലെ മുതല്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍, ആളില്ലാത്ത വ്യോമ വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ച് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉത്തരവിട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്ര സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം. ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023 പ്രകാരമാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. പോലീസ്, പാരാമിലിറ്ററി, എയര്‍ഫോഴ്സ്, എസ് പി ജി തുടങ്ങിയവയ്ക്ക് നിരോധനം ബാധകമല്ലെന്ന് അറിയിപ്പില്‍ കലക്ടര്‍ പറഞ്ഞു.അമിത് ഷാ, കണ്ണൂര്‍ വിമാനത്താവളം, ഡ്രോണ്‍ പറത്തല്‍