പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഇളകൊള്ളൂർ സ്വദേശികളായ അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്.

ഏഴ് കുട്ടികൾ അടങ്ങുന്ന സമീപം ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെ കുളിക്കാൻ ഇറങ്ങുകയായിരുന്നു. അഞ്ച് പേർ കരയ്ക്കിരിക്കുകയും രണ്ടുപേർ വെള്ളത്തിൽ ഇറങ്ങുകയുമായിരുന്നു. ഇറങ്ങിയ കുട്ടിയിലൊരാൾ മറുകരയ്ക്ക് നീന്തുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോയി. അതിനിടെ കൂടെയുണ്ടായിരുന്ന കുട്ടി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴിക്കിൽപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പത്തംതിട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് കുട്ടികളെ പുറത്തെടുത്തത്. പത്തനംതിട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. രണ്ട് മാസത്തിനിടെ ഇത്തരത്തിൽ നിരന്തരമായി നിരവധി അപകടങ്ങൾ അച്ചൻകോവിലാറ്റിൽ ഉണ്ടായതായി നാട്ടുകാർ പറയുന്നു.