സുൽത്താൻ ബത്തേരി: വയനാട്ടിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മലവയൽ ഗോവിന്ദചിറയിലാണ് അപകടം. ചിരാൽ സ്വദേശി അശ്വന്ത് കെ കെ, കുപ്പാടി സ്വദേശി അശ്വിൻ കെ എസ് എന്നിവരാണ് മരിച്ചത്. സഹപാഠിയായ പ്രണവ് രക്ഷപ്പെട്ടു. സുൽത്താൻ ബത്തേരി സർവജന സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളാണ് ഇവർ.