- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ കുളത്തില്‍ സുള്ള്യ സ്വദേശിയായ ബി.ഡി.എസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; അപകടം കൂട്ടുകാര്‍ക്കൊപ്പം നീന്തുന്നതിനിടെ
കണ്ണൂരിലെ കുളത്തില്‍ സുള്ള്യ സ്വദേശിയായ ബി.ഡി.എസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പള്ളിക്കുന്നില്‍ മംഗ്‌ളൂര് സുള്ള്യസ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു, സുള്ള്യ സ്വദേശിയായ ബിഡിഎസ് വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ടത്. പള്ളിക്കുന്ന് തയ്യിലെ കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം നിന്തുന്നതിനിടെയാണ് മംഗളൂരു സുള്ള്യ സ്വദേശി അസ്തിക് രാഘവ് (19) മുങ്ങി മരിച്ചത്.
ഞായറാഴ്ച്ച വൈകിട്ടാണ് അപകടം. മംഗളൂരു ദേര്‍ളകട്ട എ ബി ഷെട്ടി കോളേജില്‍ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയാണ് അസ്തിക് രാഘവ്. കൊറ്റാളിയിലെ സഹപാഠിയുടെ വീട്ടില്‍ എത്തിയതായിരുന്നു അസ്തിക്. കൂട്ടുകാര്‍ക്കൊപ്പമാണ് അസ്തിക് കുളിക്കാന്‍ എത്തിയത്. വിവരം അറിഞ്ഞ് കണ്ണൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി കുളത്തില്‍ നിന്നും പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദ്ദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.