കണ്ണൂർ: അതിമാരക ലഹരി മരുന്ന് കേസിലെ പതിയെ 20 വർഷം തടവിനും രണ്ടു ലക്ഷം രൂപ പിഴയടക്കാനും വടകര എൻ.ഡി.പി.എസ്. കോടതി ശിക്ഷിച്ചു. രാമന്തളി എട്ടിക്കുളം മൊട്ടക്കുന്ന് സ്വദേശി എം. സൽമാനെയാണ് (42) കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ വച്ചാത്ത് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർ കോട്ടിക്ക് സ്‌പെഷ്യൽസ്‌ക്വാഡ് സർക്കിൾ ഇൻസ്ടർ പി.പി ജനാർദ്ദനന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബംഗ്‌ളൂരിൽ നിന്നും വരികയായിരുന്ന ബസിലെ യാത്രക്കാരനായ ഇയാളിൽ നിന്നും 74.39 ഗ്രാം മെത്താഫിനും 1.76 ഗ്രാം എൽ.എസ് ഡി സ്റ്റാംപും പിടികൂടിയത്. കേസിൽ കണ്ണൂർ എക്‌സൈസ് കമ്മിഷണറായിരുന്ന ടി. രാകേഷ് അന്വേഷണം നടത്തുകയും തുടർന്ന് കേസ് എക്‌സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ ആർ.എൻ. ബൈജു അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിക്കുകയുമായിരുന്നു.

വടകര എൻ.ഡി പി.എസ് കോടതി പ്രതിക്ക് മെത്താ ഫിറ്റാമിൻ കൈവശം സൂക്ഷിച്ചതിന് 10 വർഷം തടവും ഒരു രൂപ പിഴയും എൽ.എസ്.ഡി. സ്റ്റാംപ് സൂക്ഷിച്ചതിന് 10 വർഷം തടവും ഒരു ലക്ഷം രൂപയും പ്രത്യേകം ശിക്ഷ വിധിക്കുകയായിരുന്നു. പ്രതി ജുഡിഷ്യൽ കസ്റ്റഡിയിലിരിക്കെ തന്നെയാണ് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്.

20 വർഷം തടവിന് ശിക്ഷിച്ചത് ഒന്നിച്ചു അനുഭവിച്ചാൽ മതിയാകുമെന്ന് കോടതി ഉത്തരവിലുണ്ട്. എക്‌സൈസ് സംഘത്തിൽ കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ ഇൻസ്‌പെക്ടർ അനു ബാബുവും സംഘവും സ്‌ക്വാഡ് ഓഫിസിലെ പ്രിവന്റീവ് ഓഫിസർമാരായ കെ.സി ഷിബു, പി.വി. സുലെമാൻ , എൻ.ടി ധ്രുവൻ സിവിൽ എക്‌സൈസ് ഓഫിസർ ഷബിൽ കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രൊസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടർ ഇവി ലിജേഷ് ഹാജരായി.