- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി മയക്കുമരുന്ന് വിൽപ്പന കേസുകളിൽ പ്രതി; യുവാവിനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി
തിരുവനന്തപുരം: മയക്കുമരുന്ന് വിൽപ്പന നടത്തിയ നിരവധി കേസുകളിൽപ്പെട്ട യുവാവിനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. വളളക്കടവ് പുത്തൻപാലം സ്വദേശി നഹാസ് (37) ആണ് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) നിയമത്തിലെ പിറ്റ് വകുപ്പ് പ്രകാരം അറസ്റ്റിലായത്. വലിയതുറ പോലീസ് ആണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും ഇയാളിൽ നിന്ന് എംഡിഎംഎ പിടികൂടിയിരുന്നു. സമൂഹത്തിന് ഹാനികരമായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ, ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവുപ്രകാരമാണ് നഹാസിനെ അറസ്റ്റ് ചെയ്തതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വി. അശോക കുമാർ അറിയിച്ചു. പ്രതിയെ ജയിലിലടച്ചതായി പോലീസ് അറിയിച്ചു.
Next Story