മാഹി: മാഹിയിൽ വൻ മയക്കുമരുന്ന് വേട്ട. മാഹിയിലും പരിസര പ്രദേശങ്ങളിലും ലഹരി മരുന്ന് വിൽപന നടത്തുന്നതായുള്ള രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പുതുച്ചേരി എസ് എസ് പി ദീ പിക ഐ പി എസിന്റെ നിർദ്ദേശാനുസരണം മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.

പള്ളൂർ വയലിലെ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്ത് വെച്ച് മാഹി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എ ശേഖറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ചൊക്‌ളി നിടുമ്പ്രം സ്വദേശി കരിയാലക്കണ്ടി റാഷിദ്.കെ.കെ. (24), തലശ്ശേരി നെട്ടൂർ സ്വദേശി ഷീജ നിവാസിൽ ഷാലിൻ റോബർട്ട് ധ ഷാൽവിൻ ഷാലു പ (25), തലശ്ശേരി എന്നിവൽയാണ് പൊലീസ് അറസ്റ്റ് ചെയ്തത് പ്രതികളിൽ നിന്നും 60.000 രൂപ വിലമതിക്കുന്ന 20.670 ഗ്രാം എം ഡി എം എ യും , യമഹ ബൈക്കും , 4420 രൂപയും , തൂക്കം നോക്കാനുപയോഗിക്കുന്ന ഡിജിറ്റൽ വേവിങ് മിഷനും, മൂന്ന് മൊബൈൽ ഫോണുകൾ, രണ്ട് എടിഎം കാർഡുകളും , ഒരു പോസ്റ്റൽ കാർഡും , തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ 4 ഐഡി കാർഡുകളും , ഒരു പേഴ്‌സും , 20 പാക്കിങ് കവർ എന്നിവയും പിടിച്ചെടുത്തു.

സർക്കിൾ ഇൻസ്‌പെക്ടർ എ. ശേഖർ , മാഹി, പള്ളൂർ എസ് എച്ച് ഒ കെ.സി.അജയകുമാർ, ക്രൈം ടീം അംഗങ്ങളായ എ എസ് ഐ കിഷോർകുമാർ, എ എസ് ഐ പി.വി.പ്രസാദ്, പി.സി.ശ്രീജേഷ്, പി.സി.രാജേഷ് കുമാർ, പി.സി.രോഷിത്ത് പാറമ്മേൽ, ഹോം ഗാർഡ് പ്രവീൺ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. പോണ്ടിച്ചേരി സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം എം ഡി എം എ പിടികൂടുന്നത്.