- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേമം: മദ്യലഹരിയിൽ കാർ അടിച്ചുതകർത്ത സംഘം പിടിയിൽ. തമിഴ്‌നാട് സ്വദേശി സൂരജ് (19), കരമന കുഞ്ചാലുമ്മൂട് സ്വദേശി ഇന്ദ്രജിത്ത് (19), കല്ലിയൂർ സ്വദേശി തൃഷ്ണരാജ് (19) എന്നിവരാണ് പിടിയിലായത്. കിള്ളിപ്പാലം ടാക്സ് ടവറിന് പിന്നിലെ കാർ ഗോഡൗണിന് സമീപം നിർത്തിയിട്ടിരുന്ന കിള്ളിപ്പാലം സ്വദേശി വിജയന്റെ ഇന്നോവ കാറിന്റെ ഗ്ലാസാണ് ഇവർ അടിച്ചുതകർത്തത്.
മേലാറന്നൂർ ഭാഗങ്ങളിലെ ചില വീടുകൾക്കുനേരെയും യുവാക്കൾ ആക്രമണം നടത്തി. സിഐ സുജിത്ത്, എസ്‌ഐമാരായ വിപിൻ, സുരേഷ് കുമാർ, സി.പി.ഒമാരായ ശ്രീനാഥ്, സുമേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് മൂന്നംഗസംഘത്തെ കസ്റ്റഡിയിലെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Next Story



