- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി നഗരത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ഇന്നലെ മാത്രം 389 കേസ്; പരിശോധന ശക്തമാക്കും
കൊച്ചി: കൊച്ചി സിറ്റിയിൽ വാഹന പരിശോധന ശക്തമാക്കി പൊലീസ്. ശനിയാഴ്ച നടത്തിയ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷനിൽ അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 85 കേസും മദ്യപിച്ചു വാഹനം ഓടിച്ചതിന് 389 കേസും 64 എൻഡിപിഎസ് കേസുകളും പൊതുസ്ഥലത്ത് മദ്യപിച്ചതിന് 52 കേസും മാലിന്യം നിക്ഷേപിച്ചതിന് രണ്ടു കേസും രജിസ്റ്റർ ചെയ്തു.
സിറ്റി ലിമിറ്റിൽ വാഹന അപകടങ്ങൾ കുറയ്ക്കുക, ലഹരി നിർമ്മാർജനം, പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന. വരും ദിവസങ്ങളിലും ശക്തമായ പരിശോധനകയുണ്ടാകും.
Next Story