- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊടുപുഴയിൽ മദ്യപസംഘങ്ങൾ തമ്മിൽ സംഘർഷം; ഒരാൾ കുത്തേറ്റ് മരിച്ചു
ഇടുക്കി:മദ്യപസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒരാൾ കുത്തേറ്റ് മരിച്ചു.തൊടുപുഴയ്ക്ക് സമീപം നാളിയാനിയിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ നാളിയാനി സ്വദേശി സാം ജോസഫാണ് കൊല്ലപ്പെട്ടത്.ശനിയാഴ്ച രാത്രിയായിരുന്നു അക്രമം നടന്നത്.
രണ്ട് മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സാമിന്റെ മരണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.സാമും സുഹൃത്തുക്കളും ചേർന്ന് മറ്റൊരു സംഘവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും സാമിന് കുത്തേൽക്കുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് ജിതിൻ പത്രോസ്, ആഷിഖ് ജോർജ്, പ്രിയൻ പ്രേമൻ എന്നീ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്രാഥമിക അന്വേഷണത്തിൽ ഇവരാണ് കുറ്റക്കാർ എന്ന് തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി.
Next Story




