- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈ ഡേ എന്തിനാണെന്ന് മനസിലാകുന്നില്ല; സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കുറെ എതിര്‍പ്പുകള്‍ വരികയാണ്: ഇതുകൊണ്ടാണ് ഹൈ വാല്യൂ ടൂറിസ്റ്റുകള്‍ എത്താത്തത്: ബിജു പ്രഭാകര്‍
കൊച്ചി: എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകള്‍ അടച്ചിട്ടാല്‍ കേരളത്തിലേയ്ക്ക് എങ്ങനെയാണ് ഹൈ വാല്യൂ ടൂറിസ്റ്റുകള്‍ എത്തുകയെന്ന് ഏവിയേഷന്റെ ചുമതലയുള്ള ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍. ഡ്രൈ ഡേ എന്തിനാണെന്ന് മനസിലാകുന്നില്ല. സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കുറെ എതിര്‍പ്പുകള്‍ വരികയാണ്. കൊച്ചിയിലേയ്ക്ക് വിദേശ പായ്‌വഞ്ചി സഞ്ചാരികള്‍ എത്താത്തതും ഇത്തരം സൗകര്യമില്ലാത്ത കൊണ്ടാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
ഹൈ വാല്യൂ ടൂറിസ്റ്റുകളെ കൊണ്ടുവരണം. അത് ഒരു സുപ്രഭാതത്തില്‍ നടക്കില്ല. അതിനായി കാമ്പയിന്‍ ആവശ്യമുണ്ട്. പല ആളുകള്‍ ജയ്പ്പുര്‍, ജോധ്പുര്‍ എന്നിവിടങ്ങളില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് എന്നിങ്ങനെയൊക്കെ പോകുമ്പോള്‍ നമ്മളും അത്തരം സ്‌കീമുകള്‍ കൊണ്ടുവരണമെന്ന് ബിജു പ്രഭാകര്‍ പറയുന്നു.
ഇവിടുത്തെ പ്രധാനപ്രശ്നം ഒന്നാം തീയതി ബാറടയ്ക്കുന്നു എന്നതാണ്. അത് മാറ്റിയേ തീരൂ. ഒന്നാം തീയതി കല്യാണമോ മറ്റു പരിപാടികളോ വെക്കുകയാണെങ്കില്‍ ഒന്നിനും പറ്റില്ലെന്ന് പറയുന്നത് ഹോട്ടല്‍കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. ഇതു മാറ്റാന്‍ ടൂറിസം വകുപ്പ് നിരന്തരമായി ആവശ്യപ്പെടുകയാണ്-അദ്ദേഹം പറഞ്ഞു.