- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളിയെ തേടി വീണ്ടും ഭാഗ്യമെത്തി; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ചത് എട്ടരക്കോടിയോളം രൂപ
ദുബായ് : ദുബായ് ഡട്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യദേവത അനുഗ്രഹിച്ചത് മലയാളിയെ. ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് ദുബായ് ജബൽ അലിയിൽ താമസിക്കുന്ന ഷംസുദ്ദീൻ ചെറുവാട്ടന്റവിട (36) എന്നയാൾക്ക് 10 ലക്ഷം ഡോളർ (8,32, 40,550 രൂപ) സമ്മാനം ലഭിച്ചത്. സഹോദരനും 9 സുഹൃത്തുക്കൾക്കുമൊപ്പമാണ് ഷംസുദീൻ ടിക്കറ്റെടുത്തത്. സമ്മാനത്തുക ഇവരുമായി പങ്കിടുമെന്ന് അദ്ദേഹം അറിയിച്ചു.കഴിഞ്ഞ ഒരുവർഷമായി സംഘം എല്ലാ മാസവും ടിക്കറ്റെടുക്കാറുണ്ട്.
ഓരോ തവണയും ഓരോരുത്തരുടെ പേരിലാണ് ടിക്കറ്റെടുക്കുന്നത്. റസ്റ്റാറന്റ് - സൂപ്പർമാർക്കറ്റുകളുടെ പി.ആർ.ഒയാണ് ഷംസുദ്ദീൻ. ഭാര്യയും മൂന്നുമക്കളും നാട്ടിലാണ്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ സമ്മാനം നേടുന്ന 216-ാമത്തെ ഇന്ത്യക്കാരനാണ് ഷംസുദ്ദീൻ,.ഇതോടനുബന്ധിച്ച് നടന്ന മറ്റു നറുക്കെടുപ്പുകളിൽ ഷാർജയിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ സമൈര ഗ്രോവർ ബി.എം.ഡബ്ല്യു എക്‌സ്5 എം50 ഐ കാർ സമ്മാനം നേടി. ദുബായിൽ താമസിക്കുന്ന തങ്കച്ചൻ യോഹന്നാൻ (60) ഹാർലി ഡേവ്ഡ്സൺ സ്‌പോർട്സ്റ്റർ എസ് മോട്ടോർബൈക്കും നേടി.



