ദുബായ്: ദുബായ്-കോഴിക്കോട് ഇന്‍ഡിഗോ വിമാനം വൈകുന്നു. പുലര്‍ച്ചെ 3.20-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. എട്ടുമണിക്കൂറിന് ശേഷവും വിമാനം ദുബായില്‍നിന്ന് പുറപ്പെട്ടിട്ടില്ല.

രാത്രി പന്ത്രണ്ടരയോടെ എത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ വിമാനത്താവളത്തില്‍ തുടരുകയാണ്. പൈലറ്റിന് അസുഖമായതിനാല്‍ വിമാനം പുറപ്പെടാന്‍ വൈകുമെന്നാണ് ആദ്യം അറിയിച്ചത്. യുഎഇ സമയം ഉച്ചയ്ക്ക് 12.30-ന് വിമാനം പുറപ്പെടുമെന്നാണ് പുതിയ അറിയിപ്പ് വന്നിരിക്കുന്നത്.