- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിപ്പെരുന്നാൾ സ്ഥലത്ത് വെറുതെ സംസാരിച്ചിരുന്ന യുവാക്കളെ പോലീസ് തല്ലിച്ചതച്ചതായി പരാതി; അഞ്ച് പേർക്ക് പരിക്കേറ്റതായി ആരോപണം; സംഭവം തൃശൂരിൽ
തൃശൂർ: കുന്നംകുളത്ത് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന്റെ ഭാഗമായി നടന്ന ആഘോഷങ്ങൾക്കിടെ യുവാക്കൾക്ക് നേരെ പൊലീസ് അതിക്രമമുണ്ടായതായി ആരോപണം. പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറുക്കൻപാറയിൽ ആഘോഷങ്ങൾ നടന്നുകൊണ്ടിരിക്കെ പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. കുന്നംകുളം എസ്.ഐ. വൈശാഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒരു വിശദീകരണവും കൂടാതെ യുവാക്കളെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി.
സി.പി.ഐ.എം. കുറുക്കൻപാറ ബ്രാഞ്ച് സെക്രട്ടറി രജീഷ് ഉൾപ്പെടെ ആറ് യുവാക്കൾക്കാണ് മർദ്ദനമേറ്റത്. രണ്ട് പൊലീസ് ജീപ്പുകളിലെത്തിയ സംഘം യുവാക്കൾ സംസാരിച്ചിരിക്കുകയായിരുന്ന സ്ഥലത്തെത്തി പെട്ടെന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു. പൊലീസ് അതിക്രമത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. സംഭവസമയത്ത് പ്രദേശത്ത് സംഘർഷങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഇത് ആദ്യമായല്ല ഈ എസ്.ഐ.യുടെ ഭാഗത്ത് നിന്ന് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് സി.പി.ഐ.എം. ആരോപിക്കുന്നു. 2024-ൽ നഗരസഭ കൗൺസിലറെ മർദ്ദിച്ചതും, 2025 ജനുവരിയിൽ പാർക്കാടി ക്ഷേത്ര മഹോത്സവത്തിനിടയിലും, ഫെബ്രുവരിയിൽ ചീരംകുളം ക്ഷേത്രപൂരം മഹോത്സവത്തിനിടയിലും, അടുത്തിടെ നടന്ന അടുപ്പുട്ടി പെരുന്നാളിനിടയിലും ഇതേ ഉദ്യോഗസ്ഥൻ നിരപരാധികളെ മർദ്ദിച്ചതായി പരാതിയുണ്ട്.




