- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട് നിർമ്മാണത്തിനിടെ അടിപ്പാത തകർന്നുവീണു ; അപകടത്തിൽ നിർമ്മാണത്തൊഴിലാളിയായ ഒരാൾക്ക് പരിക്ക് ; അപകട കാരണം പാലത്തിന്റെ തൂണുകളുടെ ബലക്ഷയമെന്ന് നിഗമനം ; അന്വേഷണം ആരംഭിച്ചു
കാസർകോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന അടിപ്പാത കോൺക്രീറ്റ് ചെയ്യുന്നതിനിടെ അപകടം.അടിപ്പാത തകർന്നുവീഴുകയായിരുന്നു.പെരിയ ടൗണിന് സമീപം നിർമ്മിക്കുന്ന പാലമാണ് തകർന്നത്.പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ഒരു തൊഴിലാളിക്ക് സാരമായി പരുക്കേറ്റു.അഞ്ചോളം തൊഴിലാളികളാണ് ഈ സമയത്ത് നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്നത്.ഇവിടെ രാത്രിയിലും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാറില്ല.നിർമ്മാണത്തിലെ അപാകതയാണോ പാലം തകരുന്നതിലേക്ക് എത്തിച്ചതെന്ന് വ്യക്തമായിട്ടില്ല.
അടിപ്പാതയുടെ മുകൾ ഭാഗം കോൺക്രീറ്റ് കഴിഞ്ഞ ഉടനെ തകർന്ന് വീഴുകയായിരുന്നു. കോൺക്രീറ്റ് ചെയ്യാനായി നൽകിയ ചെറു തൂണുകൾക്ക് ബലമില്ലാത്തതുകൊണ്ടെന്ന് അടിപ്പാത തകർന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനം. ഈ കൂണുകൾ പൊട്ടിയാണ് അപകടത്തിന് ഇടയാക്കിയത്.
മേഘ കൺസ്ട്രക്ഷൻ കമ്പനിയാണ് പാലം നിർമ്മിക്കുന്നത്. ഇത് സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പെരിയ ടൗൺ അൻഡർ പാസേജ് ആയി നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഇവിടെ മേൽപാലം നിർമ്മിക്കുന്നത്.പാലത്തിനായി പൈലിങും തൂൺ നിർമ്മാണവും പൂത്തിയായിരുന്നു. അപകടം നടക്കുമ്പോൾ സൈറ്റ് എൻജിനീയർ സ്ഥലത്തുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അപകടത്തിന്റെ കാരണം സംബന്ധിച്ച് അധികൃതരിൽ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. നിർമ്മാണ പ്രവൃത്തികൾ നടത്തുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും അതിഥി തൊഴിലാളികളാണ്.പരിക്കേറ്റ തൊഴിലാളിയെ കുറിച്ചും വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. കംപനി അധികൃതരുടെ വിശദീകരണവും ലഭ്യമാകേണ്ടതുണ്ട്.




