കൂത്തുപറമ്പ് : ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് മൊബൈലിലൂടെ അശ്ലീല കാര്യങ്ങൾ സംസാരിച്ചതിന്റെ പേരിൽ കണ്ണവം പൊലീസ് ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

പൂഴിയോട് മുൻ ബ്രാഞ്ച് സെക്രട്ടറിയും നിലവിൽ ഡിവൈഎഫ്ഐകണ്ണവം മേഖല ട്രഷററുമായ കെ. കെ വിഷ്ണുവിനെയാണ് ഇന് വൈകുന്നേരം സർക്കിൾ ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തത്.

പോക്‌സോ കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ, വൈകുന്നേരം കൂത്തുപറമ്പ് മജിസ്‌ട്രേറ്റി ന്റെ മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.