- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെ കൊത്തിവലിക്കാൻ അനുവദിക്കില്ല; സിപിഎമ്മോ, എൽഡിഎഫോ രാഷ്ട്രീയപരമായോ അല്ലാതെയോ ഇന്നുവരെ ആരെയും വേട്ടയാടിയിട്ടില്ല: ഇപി ജയരാജൻ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണത്തിലെ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് വേണ്ടി വാദിച്ചു എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മുഖ്യമന്ത്രി പിണറായിയെയും കുടുംബത്തെയും വേട്ടയാടുന്നുവെന്ന് ഇ പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയെ കൊത്തിവലിക്കാൻ അനുവദിക്കില്ല. ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയുള്ള മുദ്രാവാക്യം വിളി ജനം വിലയിരുത്തുമെന്നും ഇപി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു.
മുഖ്യമന്ത്രി ആ ആനുസ്മരണപരിപാടിയിൽ പങ്കെടുത്തതിൽ അഭിമാനം കൊള്ളുന്നയാളാണ് താൻ. ആ രാഷ്ട്രീയം കോൺഗ്രസിലെ എല്ലാവർക്കും ഇല്ലാതെ പോയി. സിപിഎമ്മോ, എൽഡിഎഫോ രാഷ്ട്രീയപരമായോ അല്ലാതെയോ ഇന്നുവരെ ആരെയും വേട്ടയാടിയിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.
പുതുപ്പള്ളിയിൽ കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയും എൽഡിഎഫ് ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് എന്ന് പറയുന്നത് വ്യക്തികൾ തമ്മിലുള്ള മത്സരമല്ല. ഇഎംഎസിനെതിരെയും നായനാർക്കെതിരെയും ഇവിടെ തെരഞ്ഞെടുപ്പിൽ മത്സരം ഉണ്ടായിട്ടില്ലേ?. ദുർബലമായ രാഷ്ട്രീയത്തിന്റെ വക്താക്കളും ദുർബലമായ രാഷ്ട്രീയം കൈവശമുള്ളവരുമാണ് തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു.




