- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം വിജിൻ എംഎൽഎ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ; പൊലിസിന് വീഴ്‌ച്ച പറ്റിയെന്ന് വിമർശനം; കേസെടുത്തത് തെറ്റെന്നും ഇ.പി ജയരാജൻ
കണ്ണൂർ: കണ്ണൂർ സിവിൽ സ്റ്റേഷൻ വളപ്പിൽ എം. വിജിൻ എം.എൽ എ യോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് എൽ.ഡിഫ് കൺവിന ഇ.പി.ജയരാജൻ പറഞ്ഞു. കണ്ണൂർ കോടതി വളപ്പിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് പൊലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചത്. എം.വിജിനെ പോലെയുള്ള എംഎൽഎയെ അറിയാത്ത പൊലിസാണ് കണ്ണൂരിലേത്. എം.എൽ എയോട് ആരാണെന്ന് പേരു ചോദിക്കുകയാണ് പൊലീസ് ചെയ്യുന്നത്.
സിവിൽ സ്റ്റേഷനിൽ കയറിയ നഴ്‌സുമാരെ പുറത്തിറക്കി പരിപാടി നടത്താനാണ് എവിജിൻ ശ്രമിച്ചത്. അദ്ദേഹത്തിനെതിരെ കേസെടുക്കേണ്ട ആവശ്യമില്ല പൊലീസ് അവിടെയില്ലാത്തതിനാലാണ് സമരക്കാർ അകത്തേക്ക് കയറിയത്.
സമരം ചെയ്തവരിൽ കൂടുതൽ വനിതകളാണ്. അതുകൊണ്ടു തന്നെ പൊലീസ് കേസെടുത്തത് അനാവശ്യമാണ്. എം. വിജിൻ എംഎൽഎയോട് അപമര്യാദയായി പെരുമാറിയ പെലിസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടതായും ഇ.പി ജയരാജൻ പറഞ്ഞു. കണ്ണൂർ സിവിൽ സ്റ്റേഷനിൽ സമരക്കാർ അകത്തു കടന്നത് പൊലീസിന്റെ വീഴ്‌ച്ച കാരണമാണ്. സാധാരണ കലക്ടറേറ്റിലേക്ക് കടക്കുന്ന വഴിയിലൂടെ തന്നെയാണ് സമരക്കാരും അകത്തേക്ക് കടന്നത്.
കവാടത്തിൽ സമരക്കാരെ സാധാരണ പൊലിസ് ഗേറ്റ് അടച്ചു തടയാറുണ്ട്. അതു ചെയ്യാത്തതു കാരണമാണ് സമരക്കാർ അകത്തേക്കു കടന്നതെന്നും ഇ.പി.ജയരാജൻ പറഞ്ഞു.