- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ധാർത്ഥിന്റെ മരണം കുറ്റക്കാരായാലും ശിക്ഷിക്കപ്പെടണം; ഇ പി ജയരാജൻ
കണ്ണൂർ: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥ് മർദ്ദനമേറ്റ സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശനനടപടിയെടുക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. ഈക്കര്യത്തിൽ കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണം.
എസ്.എഫ്.ഐയുമായി ബന്ധമുള്ളവരെ പുറത്താക്കിയതായി എസ്. എഫ്‌ഐ സംസ്ഥാന നേതൃത്വം നേരത്തെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങൾ ഒരുപാട് ഏറ്റുവാങ്ങേണ്ടി വന്ന സംഘടനയാണ് എസ്.എഫ്.ഐ. ഇടുക്കിയിൽ ധീരജിനെയും കേരളവർമ്മയിൽ തോമസിനെയും മഹാരാജാസിൽ അഭിമന്യുവിനെയും നഷ്ടപ്പെട്ട സംഘടനയാണ് എസ്.എഫ്.ഐ. കെ.എസ് യു വിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രവർത്തകർ അരിഞ്ഞു തള്ളുകയാണ് ചെയ്തത്.
ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിൽ തലശേരി മണ്ഡലം എൽ എൽ എ യായ ഷംസീർ പോയതിൽ തെറ്റില്ല. ഒരാൾ കേസിലെ പ്രതിയാണെന്ന് വിചാരിച്ച് അവരുടെ കുടുംബവുമായി പാർട്ടി നേതാക്കൾക്കോ ജനപ്രതിനിധികൾത്തോ യാതൊരു ബന്ധവുമില്ലെന്ന് പറയുന്നത് ശരിയല്ലെന്നും ഇപി ജയരാജൻ പറഞ്ഞു.



