- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ ഉന്നത രാഷ്ട്രീയ നിലവാരത്തിൽ പ്രവർത്തിക്കുന്നവർ; ഫെനി ബാലകൃഷ്ണനെ പരിചയമില്ല; പിന്നിൽ ആരോ ഉണ്ട്; എന്തോ ഉദ്ദേശ്യമുണ്ട്: ഇപി ജയരാജൻ
കണ്ണൂർ: സോളർ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനുമായി ബന്ധമോ നേരിട്ട പരിചയമോ ഇല്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പുറത്തുവന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. ഫെനിക്ക് പിന്നിൽ ആരോ ഉണ്ട്. എന്തോ ഉദ്ദേശ്യമുണ്ടെന്നും ജയരാജൻ പറഞ്ഞു. കൊല്ലം ഗസ്റ്റ് ഹൗസിൽ രണ്ടുതവണ മാത്രമാണ് താമസിച്ചത്. അത് പാർട്ടി സമ്മേളനത്തിനും പിണറായിയുടെ ജാഥയ്ക്കുമായാണ് താമസിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നത രാഷ്ട്രീയ നിലവാരം വെച്ച് പ്രവർത്തിക്കുന്ന ഞങ്ങളുടെ നിലവാരം ദയവുചെയ്ത് കുറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇ.പി ജയരാജൻ തന്നെ കാറിൽ കൊല്ലം ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയതായും ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാനുള്ള സഹായം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഫെനി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത് ജയരാജൻ നിഷേധിച്ചു.
'കൊല്ലം ഗസ്റ്റ് ഹൗസിൽ ഇന്നുവരെ മുറി എടുത്ത് താമസിച്ചിട്ടില്ലാത്തയാളാണ് ഞാൻ. പാർട്ടി സമ്മേളനത്തിന്റെയും പിണറായി നയിച്ച ജാഥയുടെയും സമയത്ത് മാത്രമാണ് കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചത്. ഉമ്മൻ ചാണ്ടിയെ അട്ടിമറിക്കാൻ ഫെനി ആരാണ് ഇദ്ദേഹത്തിന് എന്ത് അട്ടിമറിക്കാനാണ് കഴിയുക' -ജയരാജൻ ചോദിച്ചു.
കോൺഗ്രസുകാർ എന്താണ് ചെയ്യുന്നതെന്ന് അവർ ചിന്തിക്കണം. കോൺഗ്രസിൽ ശക്തമായ രണ്ട് ചേരിയുണ്ട്. ഗ്രൂപ്പ് മത്സരത്തിന്റെ ഭാഗമായി മൺമറഞ്ഞുപോയ ഉമ്മൻ ചാണ്ടിയെ നിയമസഭയിൽ കീറിമുറിക്കുകയാണ്. ഇത് ചെയ്യാൻ പാടുണ്ടോ എന്ന് കോൺഗ്രസുകാർ ചിന്തിക്കണം. അത്തരം പ്രവണതകളിൽനിന്ന് യു.ഡി.എഫ് പിന്തിരിയണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.



