- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഎസ് ബിജിമോൾ കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി; തൃശ്ശൂരിലെ സമ്മേളനത്തിൽ തിരഞ്ഞെടുത്തു
തൃശൂർ: സിപിഐ നേതാവ് ഇഎസ് ബിജിമോൾ കേരള മഹിളാ സംഘം (എൻഎഫ്ഐഡബ്ല്യു) സംസ്ഥാന സെക്രട്ടറി. തൃശൂരിൽ നടന്ന പതിനാറാമത് സംസ്ഥാന സമ്മേളനമാണ്, സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന ബിജിമോളെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പി വസന്തത്തെ സംസ്ഥാന പ്രസിഡന്റായും തെരഞ്ഞെടുത്തു.
നേരത്തെ, സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇഎസ് ബിജിമോൾ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന് പാർട്ടി ജില്ലാ നേതൃത്വത്തിന് എതിരെ ബിജിമോൾ രംഗത്തുവന്നത് വിവാദമായിരുന്നു.
Next Story




