- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിരൂക്ഷ വേലിയേറ്റം, ജനജീവിതം ദുസ്സഹം; ഇടക്കൊച്ചി സ്വദേശികളുടെ ദുരിതത്തിന് പരിഹാരം കാണാതെ അധികാരികൾ; വില്ലേജ് ഓഫീസ് ഉപരോധ മാർച്ച് സംഘടിപ്പിച്ച് ഇടക്കൊച്ചി ജനകീയ സമിതി
കൊച്ചി: വേലിയേറ്റത്തെ തുടർന്ന് ഇടക്കൊച്ചി സ്വദേശികൾ ദുരിതത്തിലായിട്ട് നാളുകളായി. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികാരികൾക്ക് കഴിയാതായതോടെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇടക്കൊച്ചി ജനകീയ സമിതി. ഇന്ന് സംഘടിപ്പിച്ച വില്ലേജ് ഓഫീസ് ഉപരോധ മാർച്ച് വേമ്പനാട്ടുകായൽ സംരക്ഷണ സമിതി ചെയർമാൻ ശ്രീ ശിവജി ഉദ്ഘാടനം നിർവഹിച്ചു. ജനപ്രതിനിധികൾ പ്രദേശങ്ങൾ സന്ദർശിക്കണമെന്നും കോർപ്പറേഷനിലെ 74 ഡിവിഷനുകളിൽ വേലിയേറ്റത്തിന്റെ രൂക്ഷത ഏറ്റവും അനുഭവിക്കുന്ന ഇടക്കൊച്ചി പ്രദേശത്തിനെ സംരക്ഷിക്കുന്നതിനായി ഒരു മാസ്റ്റർ പ്ലാൻ രൂപീകരിക്കുവാൻ ഭരണാധികാരികൾ ശ്രദ്ധ കൊടുക്കണമെന്ന് അദ്ദേഹം യോഗത്തിൽ അഭിപ്രായപ്പെട്ടു.
സ്ലൂയിസുകൾ നിർമ്മിക്കുന്നതിനും പാർശ്വഭിത്തികൾ കെട്ടുന്നതിനുമായി ഭരണാനുമതി ലഭിച്ച ഫണ്ടുകൾ എത്രയും പെട്ടെന്ന് വിനിയോഗിക്കാൻ ഉതകുന്ന തരത്തിൽ മാറ്റിയെടുക്കുന്നതിന് ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ ജനകീയ സമിതി ചെയർമാൻ മാനുവൽ നിക്സൺ അധ്യക്ഷൻ ആയിരുന്നു. പതിനഞ്ചാം ഡിവിഷൻ കൗൺസിലർ ശ്രീമതി ജീജ ട്ടെൻസൺ യോഗത്തെ അഭിസംബോധന ചെയ്തു.
ജനകീയ സമിതി ജനറൽ കൺവീനർ വിവി.ശിവപ്രസാദ് സ്വാഗതമാശംസിച്ചു. ജനകീയ സമിതി വൈസ് ചെയർമാൻമാരായ വിജി സേവ്യർ, ഷൈനി ജുബിൻ, സി കെ പ്രദീപ് തുടങ്ങിയവരും, വേലിയേറ്റ ദുരിതത്തിന്റെ രൂക്ഷത ഏറ്റവും അധികം അനുഭവിക്കുന്ന പ്രദേശത്തിന്റെ പ്രതിനിധിയായി മാലതിചേച്ചിയും യോഗത്തെ അഭിസംബോധന ചെയ്തു. ജോയിൻ കൺവീനർ ലിജോഷ് കെഎൽ നന്ദി രേഖപ്പെടുത്തി.