- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുംക്രൂരത..; റോഡ് വശത്ത് കൂടി നടന്നുപോകുന്നത് നോക്കിവെച്ചു; ബൈക്കിൽ കറങ്ങിയെത്തി കള്ളന്മാർ ചെയ്തത്; ഭയന്ന് നിലവിളിച്ച് വയോധിക; സ്വര്‍ണമാല പൊട്ടിച്ചെടുക്കാൻ ശ്രമം;പരിക്ക്: പോലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: വീടിനെ അടുത്തുള്ള അയൽവാസിയുടെ വീട്ടിലേക്ക് നടന്നുപോകവേ വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമം. കോഴിക്കോട് മാവൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മൂത്തേടത്തുകുഴി നാരായണിയമ്മക്ക് നേരെയാണ് അതിക്രമം നടന്നത്. ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തെ വീട്ടിലേക്ക് റോഡിലൂടെ നടന്നു പോകുമ്പോള്‍ ബൈക്കില്‍ രണ്ട് പേര്‍ എത്തുകയായിരുന്നു. കഴുത്തില്‍ അണിഞ്ഞിരുന്ന സ്വര്‍ണമാല സംഘം പിടിച്ചുപറിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പക്ഷെ ഈ ശ്രമത്തിനിടെ നാരായണിയമ്മ നിലത്ത് വീണു. വീണു കിടന്ന ഇവരുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുക്കാന്‍ വീണ്ടും സംഘം ശ്രമിച്ചു. എന്നാല്‍ കരഞ്ഞ് ബഹളമുണ്ടാക്കിയതോടെ മോഷ്ടാക്കള്‍ കടന്നുകളയുകയുമായിരുന്നു. മാലയുടെ കൊളുത്തും ലോക്കറ്റും നഷ്ടമായിട്ടുണ്ട്.
വീഴ്ചയുടെ ആഘാതത്തില്‍ ഇവരുടെ മുഖത്തും കാലിലും നിസ്സാര പരിക്കേറ്റിട്ടുണ്ട്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി . സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരുന്നുണ്ട്.