- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂവാറ്റുപുഴയിൽ 11കാരൻ ഷോക്കേറ്റു മരിച്ചു; ഷോക്കേറ്റത് ആക്രി സാധനം പെറുക്കുന്നതിനിടെ, പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്ന്
കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ ഷോക്കേറ്റ് പതിനൊന്നുവയസുകാരൻ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകൻ റാബുൽ ഹുസൈനാണ് മരിച്ചത്. ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റാണ് അപകടം ഉണ്ടായത്.
രാവിലെ പതിനൊന്നുമണിയോട ഇതരസംസ്ഥാന തൊഴിലാളിയും കുടുംബവും പേഴക്കാപ്പിള്ളിയിലെ ഒരു ജാതി തോട്ടത്തിൽ നിന്ന് ആക്രി സാധനങ്ങൾ പെറുക്കുകയായിരുന്നു. അതിനിടെ നിലത്ത് വീണ് കിടക്കുന്ന കമ്പി കണ്ട് അതെടുക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു. കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് വൈദ്യുതി കമ്പിയിൽ നിന്ന് കുട്ടിയെ തട്ടിത്തെറിപ്പിച്ചത്.
ഉടൻ തന്നെ റാബുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സഹോദരനും പരിക്കേറ്റിട്ടുണ്ട്. സഹോദരൻ അപകടനില തരണം ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story