മൂന്നാർ : ആന സവാരി കേന്ദ്രത്തിൽ ആനയെ തളയ്ക്കുന്നത് സംബന്ധിച്ച് തർക്കം. പാപ്പാന്മാർ തമ്മിൽ ഏറ്റുമുട്ടി. ഒരാൾ കുത്തേറ്റു മരിച്ചു. ഇന്ന് രാവിലെ 8 മണിയോടടുത്ത് കാർമ്മലഗിരി സ്‌കൂളിന് സമീപം പ്രവർത്തിച്ചു വരുന്ന ആന സവാരി കേന്ദ്രത്തിലാണ് സംഭവം. തൃശൂർ സ്വദേശി വിമൽ കഴുത്തിന് കുത്തേറ്റതിനെ തുടർന്നാണ് മരണപ്പെട്ടത്. മറ്റൊരു പാപ്പാനായ മണികണ്ഠൻ വാക്കേറ്റത്തെത്തുടർന്ന് കുത്തകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. കുടുതൽ വിവരങ്ങൾ അറിവായിട്ടില്ല.