അട്ടപ്പാടി: ഷോളയൂർ വനമേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഷോളയൂർ വരകം പാടിയിൽ വെച്ചപ്പതി റോഡരികിൽ വൈദ്യുതി വേലിയോട് ചേർന്നാണ് ആറു വയസുള്ള കൊമ്പന്റെ ജഡം കണ്ടെത്തിയത്. വൈദ്യുതാഘാതം ഏറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.

ഷോളയൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് വെറും അഞ്ചുകിലോമീറ്റർ മാത്രം അകലെയാണ് ആനയുടെ ജഡം കണ്ടെത്തിയ സ്ഥലം. ഇവിടെ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്.