- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാനയുമായുള്ള ഏറ്റുമുട്ടലിൽ കടുവയ്ക്ക് ഗുരുതര പരുക്ക്; മണിയാർ- കട്ടച്ചിറ റോഡരികിൽ എട്ടാം ബ്ലോക്കിൽ പെരുമ്പാമ്പള്ളിൽ കടുവയെ കണ്ടെത്തിയത് നാട്ടുകാർ
പത്തനംതിട്ട: കാട്ടാനയുമായുള്ള ഏറ്റുമുട്ടലിൽ കടുവയ്ക്ക് ഗുരുതര പരുക്ക്. മണിയാർ- കട്ടച്ചിറ റോഡരികിൽ എട്ടാം ബ്ലോക്കിൽ പെരുമ്പാമ്പള്ളിൽ ഇന്ന് രാവിലെ നാട്ടുകാരാണ് കടുവയെ കണ്ടത്. പ്രായം കുറഞ്ഞ കടുവയാണ്. തീർത്തും അവശനിലയിലായ കടുവയെ വനപാലകർ എത്തി വലയിട്ടു പിടിച്ച് ചികിത്സയ്ക്കായി മാറ്റി.
തലയ്ക്കും ചെവികളിലും മുറുവേറ്റ നിലയിലാണ് കടുവയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നിഗമനം. രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ അവശ നിലയിൽ കുറ്റിക്കാട്ടിൽ കിടക്കുന്നത് കണ്ടത്. വനം വകുപ്പിന്റെയും ഡോക്ടറുടേയും പരിശോധനയിൽ മാത്രമേ പരിക്കിൽ വ്യക്തത വരു.
കടുവയെ കോന്നി ആനത്താവളത്തിലേക്ക് മാറ്റും. കടുവയ്ക്ക് തുടർ ചികിത്സകൾ നൽകുന്നതും ഇവിടെ വച്ചായിരിക്കും. മണിയാർ പൊലീസ് ക്യാമ്പ് പരിസരം കട്ടച്ചിറ ഭാഗങ്ങളിൽ ഒരു വ?ർഷത്തിനിടെ കടുവയുടെ സാന്നിധ്യമുണ്ട്. ഇന്ന് രാവിലെ കാട്ടനയുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്