- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആറളം ഫാമിൽ കലിപൂണ്ട കാട്ടാന ബുള്ളറ്റ് തകർത്തു;
കണ്ണൂർ: ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ അക്രമം. ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്നവർക്ക് നേരെ കാട്ടാന അക്രമം. ഇവർ വാഹന മുപേക്ഷിച്ച് ഓടി രക്ഷപ്പെട്ട ഉടനെ ആന ഇവർ സഞ്ചരിച്ച ബുള്ളറ്റ് തകർത്തു. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആറളം കാർഷിക ഫാമിലെ രണ്ടാം ബ്ലോക്കിലെ കൃഷിയിടത്തിൽ നിന്നും ബുള്ളറ്റിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കീഴ്പ്പള്ളി വട്ടപ്പറമ്പ് സ്വദേശി സാദത്ത്, പന്ത്രണ്ടാം ബ്ലോക്കിലെ താമസക്കാരനായ സുകേഷ് എന്നിവരാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്.
ചിഹ്നം വിളിച്ചു ഓടിവന്ന കാട്ടാന ഇവരുടെ ബുള്ളറ്റിന് നേരെ തിരിയുകയായിരുന്നു. ഇരുവരും ബുള്ളറ്റിൽ നിന്നും ഇറങ്ങി ഓടി കാട്ടാനയുടെ ആക്രമത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. രണ്ടാഴ്ച മുൻപ് പുനരധിവാസ മേഖലയിലെ താമസക്കാരനായ വൈഷ്ണവിനെ കാട്ടാന ആക്രമിച്ച സ്ഥലത്തിന് സമീപത്ത് വച്ച് തന്നെയാണ് ഇവർക്ക് നേരെയും ആനയുടെ ആക്രമണമുണ്ടായത്.
ആറളം ഫാമിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വനപാലകർ കാട്ടാനയെ വനത്തിലേക്ക് തുരത്തി വരികയാണ്. ഇതിനിടെയിൽ കഴിഞ്ഞ ദിവസം വനപാലകർ സഞ്ചരിച്ച ജീപ്പിന് നേരെയും കാട്ടാന ആക്രമിക്കുന്നതിനായി കുതിച്ചു എത്തിയിരുന്നു തലനാരിഴയ്ക്കാണ് ഇവർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇതുവരെ നാൽപതോളം കാട്ടാനകളെയാണ് വനത്തിലേക്ക് തുരത്തിയത്. വരും ദിവസങ്ങളിലും ഓപ്പറേഷൻ എലിഫന്റ് പദ്ധതി തുടരുമെന്ന് വനപാലകർ അറിയിച്ചു.