- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചിക്കോടിന് സമീപം കാട്ടാന ആക്രമണത്തില്‍ കര്ഷകന് പരിക്ക്; മാവിന്‍ തോട്ടത്തില്‍ വെച്ചാണ് ആനയുടെ ആക്രമണമുണ്ടായത്
കഞ്ചിക്കോടിന് സമീപം കാട്ടാന ആക്രമണത്തില്‍ കര്ഷകന് പരിക്ക്
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. കഞ്ചിക്കോട് ചെല്ലന്‍കാവ് വെച്ചാണ് ആക്രമണം ഉണ്ടായത്. കര്‍ഷകനായ ചെല്ലന്‍കാവ് സ്വദേശി സുന്ദരന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. മാവിന്‍ തോട്ടത്തില്‍ വെച്ചാണ് ആനയുടെ ആക്രമണമുണ്ടായത്. ഇടുപ്പിനും തോളെല്ലിനുമാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. തൊട്ടുമുന്നില്‍ കാട്ടാനയെ കണ്ട് ഓടിയപ്പോള്‍ പരിക്കേറ്റതാണെന്നാണ് വിവരം.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പനങ്കാവ് ഭാഗത്തു നിന്നും തുരത്തിയപ്പോള്‍ കാട്ടാന ചെല്ലന്‍കാവിലേക്ക് എത്തിയെന്നാണ് പറയപ്പെടുന്നത്. സുന്ദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story