- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിട്ടിയിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു; കീഴ്പ്പള്ളി - പാലപ്പുഴ റൂട്ടിൽ നഴ്‌സറിക്ക് സമീപം തമ്പടിച്ചു കാട്ടാനക്കൂട്ടവും
കണ്ണൂർ: ഇരിട്ടിയിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു. കീഴ്പ്പള്ളി - പാലപ്പുഴ റൂട്ടിൽ നഴ്‌സറിക്ക് സമീപത്താണ് കാട്ടാന പ്രസവിച്ചത്. ബുധനാഴ്‌ച്ച രാത്രിയായിരുന്നു സംഭവം. പ്രസവിക്കുന്ന ആനയ്ക്ക് ചുറ്റുമായി കാട്ടാനകൾ വലയംതീർത്ത് തമ്പടിച്ചു. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ആറളം ഫാം കാർഷിക മേഖലയിൽ നിരവധി കാട്ടാനകളുണ്ട്. റോഡിൽ കാട്ടാന പ്രസവിച്ചതോടെ കീഴ്പ്പള്ളി-പാലപ്പുഴ റോഡ് അടച്ചു.
വനംവകുപ്പ് ആർആർടി സംഘത്തിന്റെ നിരീക്ഷണത്തിലാണ് തള്ളയാനയും കുഞ്ഞും. ഇതിന് തൊട്ടടുത്തുള്ള ആറളം ഫാമിൽ കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങുന്നത് പതിവ് സംഭവങ്ങളിലൊന്നാണ് കർണാടക വനത്തിൽ നിന്നും ഇറങ്ങുന്ന കാട്ടാനകളെ കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് ഫാം നിവാസികൾ.
Next Story




