- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുള്ളൂർക്കരയിൽ ആനയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവം; ഒന്നാം പ്രതി കീഴടങ്ങി
തൃശൂർ: തൃശൂർ മുള്ളൂർക്കരയിൽ ആനയെ കുഴിച്ചിട്ട സംഭവത്തിൽ ഒന്നാം പ്രതി മണിയൻചിറ റോയി കീഴടങ്ങി. മച്ചാട് റേഞ്ച് ഓഫിസിലെത്തിയാണ് പ്രതി കീഴടങ്ങിയത്. ഒളിവിലായിരുന്ന പ്രതിക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. പ്രതിയെ ഉടൻ തെളിവെടുപ്പിനെത്തിക്കും. കേസിൽ പ്രതിയായിരുന്ന പാലാ സ്വദേശി സെബിയും കീഴടങ്ങി.
ആനയെ കുഴിച്ചിടാൻ റോയി സഹായത്തിനു വിളിച്ച സുഹൃത്താണ് സെബി. കഴിഞ്ഞ 14 നാണ് റോയിയുടെ റബർ തോട്ടത്തിൽ നിന്ന് ആനയുടെ ജഡം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.രണ്ട് മാസം പഴക്കമുണ്ടായിരുന്നു കാട്ടാനയുടെ ജഡത്തിന്. വൈദ്യുത കമ്പികളിൽ നിന്ന് ഷോക്കേറ്റായിരുന്നു ആന ചെരിഞ്ഞത്. പന്നിയെ കൊല്ലാനായി വെച്ച കെണിയിൽ ആന ചെരിയുകയും പിന്നീട് കുഴിച്ച് ഇടുകയുമായിരുന്നു. ജെസിബി ഉപയോ?ഗിച്ച് നടത്തിയ പരിശോധനയിലായിരുന്നു ആനയുടെ ജഡം കണ്ടെത്തിയത്.
ആനയെ കുഴിച്ചിട്ട റോയിയുടെ സുഹൃത്തുക്കളിൽ ഒരാളാണ് വിവരം വനം വകുപ്പിനെ അറിയിച്ചത്. ഇയാളും മറ്റ് സുഹൃത്തുക്കളും തമ്മിൽ തർക്കം ഉണ്ടായതാണ് വനം വകുപ്പിനെ വിവരം അറിയിക്കാൻ കാരണം. ഒന്നാം പ്രതി റോയി അറിയാതെ സു?ഹൃത്തുക്കൾ ആനക്കൊമ്പ് മുറിച്ചുമാറ്റിയിരുന്നു. കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പ്രതികൾ പൊലീസ് പിടിയിലായിരുന്നു.
വനം വകുപ്പ് അറിഞ്ഞാൽ കേസാവുമെന്ന് ഭയന്ന് ആനയെ മറവുചെയ്യാൻ പാലായിലുള്ള ചില സുഹൃത്തുക്കളുടെ സഹായം റോയ് തേടി. അവരാണ് മൃഗവേട്ടയിൽ പരിചയമുള്ള കുമളി സ്വദേശികളായ മൂന്നുപേരെ എത്തിച്ചത്. വാഴക്കോടുള്ള മറ്റു രണ്ടു പേരും സംഘത്തിൽ ചേർന്നു. പതിനഞ്ചാം തീയതി മറവ് ചെയ്തു. വേഗത്തിൽ ദ്രവിക്കാനായി കോഴി വേസ്റ്റും ചാണകപ്പൊടിയും നിറച്ചു.




