റാന്നി: ചിറക്കപ്പടിയിൽ നടപ്പാലം തകർന്നു കോൺക്രീറ്റ് സ്ലാബ് ശരീരത്ത് വീണ് വയോധികക്ക് ദാരുണാന്ത്യം.വളകൊടികാവ് പടിഞ്ഞാറ് വയറകുന്നിൽ മറിയാമ്മ ജോൺ (എമിലി ) 76 ആണ് മരിച്ചത്.മറിയാമ്മയും ർത്താവ് ജോണും ഇന്നലെ രാവിലെ 11.30 തോടെ തങ്ങളുടെ കൃഷിസ്ഥലത്തിലേക്ക് പോകുന്നതിനു വേണ്ടി സമീപത്തുള്ള തോടിന് കുറുകെ സ്ഥാപിച്ചിട്ടുള്ള നടപ്പാലം ഒടിഞ്ഞാണ് അപകടം ഉണ്ടായത്.

സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്‌സും ചെർന്ന് ഇരുവരെയും റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മറിയാമ്മയുടെ ജീവിൻ നഷ്ടപ്പെട്ടിരുന്നു. അപകടത്തിൽ ജോണിന്റെ കാലിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയാൻ പ്രവേശിപ്പിച്ചു. മൃതദേഹം ഇൻവെസ്റ്റ് നടപടികൾ പൂർത്തിയാക്കി പത്തനംതിട്ട ജനൽ ആശുപത്രിയിലേ മോർച്ചറിയിലേക്ക് മാറ്റി തുടർന്ന് പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ടുനിൽക്കും.

കാലപ്പഴക്കം മൂലമാണ് നട്പ്പാലം തകർന്നുവീണതെന്നാണ് പറയപ്പെടുന്നത്.വർഷങ്ങൾക്ക് മുൻപ് ഇവർ തന്നെ ഉണ്ടാക്കിയതാണ് പാലം.