കണ്ണൂർ: മുഖ്യമന്ത്രിക്കും, സിപിഎം സംസ്ഥാന സെക്രട്ടറിക്കും പിന്നാലെ എൽഡിഎഫ് കൺവീനറും സുനിൽ കനുഗോലുവിന്റെ കോൺഗ്രസിലെ സാന്നിധ്യത്തെ വിമർശിച്ച് രംഗത്തെത്തി. കോൺഗ്രസിലെ ഒരു ഗ്രൂപ്പിന്റെ ആയുധമാണ് സുനിൽ കനുഗോലുവെന്ന് ഇപി ജയരാജൻ പറഞ്ഞു. സുനിൽ കനുഗോലുവിന്റെ വരവ് കോൺഗ്രസിൽ ഗ്രൂപ്പ് വഴക്ക് കൂട്ടുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

എച്ച്ഡി ദേവഗൗഡയുടെ നിലപാട് കണ്ട് വായിൽ വെള്ളമൂറിയവർ നിരാശരായെന്നും പിണറായിയെ കുറിച്ച് സാമാന്യ ബോധമുള്ളവർ അങ്ങനെ പറയില്ലെന്നും ഇപി പറഞ്ഞു. ദേവഗൗഡക്ക് ഓർമ്മപ്പിശകുണ്ടെന്നും വിഷയത്തിൽ കേരള ജെഡിഎസ് അനുയോജ്യമായ നിലപാട് എടുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. അവർക്ക് ആരുടേയും ഉപദേശം വേണ്ടെന്നും കേരള ജെഡിഎസ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.