- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈക്കിൽ നിന്ന് കേട്ടത് വലിയ അപശബ്ദം; യന്ത്രത്തകരാറാണെന്ന് തോന്നുന്നില്ല; എഫ് ഐ ആറിൽ ആരുടേയും പേരില്ല; കോൺഗ്രസ് നേതൃത്വത്തിന് പക്വത കുറവാണെന്നും ഇപി ജയരാജൻ; മൈക്കിലെ കേസെടുക്കലിൽ പ്രതികരിച്ച് ഇടതു കൺവീനർ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ മൈക്ക് തകരാറായ സംഭവത്തിൽ കേസെടുത്തതിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. മൈക്കിൽ നിന്ന് കേട്ടത് വലിയ അപശബ്ദമാണ്, യന്ത്രത്തകരാറാണെന്ന് തോന്നുന്നില്ല. എഫ്‌ഐആറിൽ ആരുടേയും പേരില്ല. കോൺഗ്രസ് നേതൃത്വത്തിന് പക്വത കുറവാണെന്നും ജയരാജൻ പറഞ്ഞു.
മൈക്ക് വിവാദത്തിൽ തുടർ നടപടി പാടില്ലെന്ന് മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്‌ളിഫയറും ഉടമയ്ക്ക് തിരിച്ചുനൽകി. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിനിടെ മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങുന്ന വേളയിൽ മൈക്ക് പണിമുടക്കുകയായിരുന്നു.
വിഷയത്തിൽ കേരളാ പൊലീസ് ആക്ട്118 ഇ വകുപ്പ് പ്രകാരമായിരുന്നു കന്റോൺമെന്റ് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. ഇതു വിവാദമായി.
Next Story



