- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണം സ്വാഭാവികമാണ്; പുതുപ്പള്ളിയിൽ എൽ ഡി എഫ് രാഷ്ട്രീയ മത്സരത്തിനാണ് ഒരുങ്ങുന്നത്; കോൺഗ്രസ് തിരഞ്ഞെടുപ്പിനെ ഭയപ്പെട്ട് സഹതാപ തരംഗത്തെ ആശ്രയിക്കുകയാണെന്നും ഇ.പി.ജയരാജൻ
തിരുവനന്തപുരം: പുതുപ്പള്ളിയിൽ നടക്കുക ശക്തമായ രാഷ്ട്രീയ മത്സരമാകുമെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജെയ്ക്ക് എല്ലാവർക്കും സുപരിചിതനാണ്. ഉയർന്ന രാഷ്ട്രീയ നിലവാരമുള്ള യുവജന നേതാവായ ജെയ്ക്കിനെ കേരളം രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്നും ജയരാജൻ പറഞ്ഞു.
പുതുപ്പള്ളിയിൽ കാര്യങ്ങൾ എൽ.ഡി.എഫിന് അനുകൂലമാണ്. ഉമ്മൻ ചാണ്ടി മരിച്ച് ഒരു മാസം പോലും തികയാതെ ആണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മരണം സ്വഭാവികമാണ്. മണ്ഡലത്തിൽ എൽ.ഡി.എഫ്. രാഷ്ട്രീയ മത്സരത്തിനാണ് ഒരുങ്ങുന്നത്. കോൺഗ്രസ് തിരത്തെടുപ്പിനെ ഭയപ്പെട്ട് സഹതാപ തരംഗത്തെ ആശ്രയിക്കുകയാണെന്നും ഇ.പി. പറഞ്ഞു. കേരളത്തിൽ എല്ലാ മേഖലയിലും മാറ്റം കൊണ്ടുവന്ന സർക്കാരാണ് എൽ.ഡി.എഫ്. സർക്കാർ. ജനക്ഷേമ ഭരണം നടത്തിയ അശോക ചക്രവർത്തിയുടേതിന് സമാനമാണ് കേരളത്തിലെ ഭരണമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
'ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽനിന്നു തന്നെയായിരിക്കും തങ്ങളുടെ സ്ഥാനാർത്ഥി എന്നുപറഞ്ഞതു കെപിസിസി പ്രസിഡന്റാണ്. രാഷ്ട്രീയമത്സരമല്ല, സഹതാപമത്സരമായിരിക്കും നടക്കുമെന്നു പ്രഖ്യാപിച്ചത് ഞങ്ങളല്ല. തിരഞ്ഞെടുപ്പ്, രാഷ്ട്രീയമത്സരമാണെന്ന് അന്നും ഞാൻ പറഞ്ഞു. ആ മത്സരം തന്നെയാണു പുതുപ്പള്ളിയിൽ ഉണ്ടാവുക. കോൺഗ്രസാണു സഹതാപതരംഗത്തിന്റെ വഴി സ്വീകരിച്ചത്. മറ്റു പാർട്ടികൾ മത്സരിക്കാനേ പാടില്ലെന്നു പോലും പറഞ്ഞ പാർട്ടിയാണ് കോൺഗ്രസ്. അത് അവരുടെ ദുർബലതയാണ്'' ഇ.പി.ജയരാജൻ വിശദീകരിച്ചു.




