- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരു കമ്പനിയിൽ നിന്ന് ഡ്രോൺ വാങ്ങുന്നതിനായി വിവരങ്ങൾ തിരക്കി; ഡ്രോൺ വാങ്ങുന്നത് നവകേരള യാത്രയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് ഉപയോഗിക്കാനെന്ന് നിഗമനം; എൻ എസ് യു ദേശീയ സെക്രട്ടറി എറിക്ക് സ്റ്റീഫൻ അറസ്റ്റിൽ
തിരുവനന്തപുരം: എൻ.എസ്.യു.ഐ. ദേശീയ സെക്രട്ടറി എറിക്ക് സ്റ്റീഫൻ അറസ്റ്റിലായി. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വലിയതുറ പൊലീസാണ് വീട്ടിൽ എത്തി കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരത്തെ നവകേരള സദസ് കഴിയും വരെ കസ്റ്റഡിയിൽ വയ്ക്കാൻ സാധ്യതയുണ്ട്.
എറിക്, ബെംഗളൂരു ആസ്ഥാനമായ കമ്പനിയിൽനിന്ന് ഡ്രോൺ വാങ്ങുന്നതിനായി വിവരങ്ങൾ തിരക്കിയിരുന്നു. ഡ്രോൺ വാങ്ങുന്നത് നവകേരള യാത്രയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് നിർദ്ദേശത്തെ തുടർന്നാണ് അറസ്റ്റ്. എന്നാൽ തിരുവനന്തപുരത്തെ ക്യാമ്പസുകളിൽ കെ.എസ്.യുവിന്റെ പരിപാടികൾ ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഡ്രോണുമായി ബന്ധപ്പെട്ട തിരക്കിയതെന്നാണ് എറിക്കിന്റെ വിശദീകരണം.
Next Story



