കൊച്ചി: കൊച്ചി-കാക്കനാട് റോഡിൽ എഥനോൾ ലോറി മറിഞ്ഞു. കാക്കനാട് സീപോർട്ട്‌സ് എയർപോർട്ട് റോഡിൽ രാവിലെ 10 മണിയോടെയാണ് സംഭവം. കർണാടകയിൽ നിന്നും ഇന്ത്യൻ ഓയിൽ കോർപറേഷനിലേക്ക് വന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്.

പാർക്ക് ചെയ്യുന്നതിനിടെയാണ് ലോറി റോഡിന്റെ ഒരു വശത്തേക്ക് ചരിഞ്ഞത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി ടാങ്കർ ലോറി ഉയർത്തി. എഥനോൾ ചോരാതിരിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.സംഭവത്തെത്തുടർന്ന് തൃപ്പൂണിത്തുറ ഇരുമ്പനം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.