അബുദാബി: അബുദാബിയുടെ ഔദ്യോഗിക വിമാന കമ്പനിയായ എത്തിഹാദ് എയർവെയ്സ് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള സർവീസുകൾ പുനഃസ്ഥാപിക്കുന്നു. 2024 ജനുവരി മുതലാണ് സർവീസുകൾ പുനഃസ്ഥാപിക്കുന്നതെന്നാണ് എത്തിഹാദ് വൃത്തങ്ങളുടെ ഒദ്യോഗിക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

നിലവിൽ കൊച്ചിയിലേക്ക് മാത്രമാണ് എത്തിഹാദ് വിമാനങ്ങൾ സർവീസ് നടത്തുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി തിരുവനന്തപുരത്തേയ്ക്കും കോഴിക്കോട്ടേക്കുമുള്ള സർവീസുകൾ എത്തിഹാദ് നിർത്തി വച്ചിരിക്കുകയായിരുന്നു. അബുദാബിയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. എത്തിഹാദ് സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ വിമാനചാർജുകൾ കുറയ്ക്കുന്നതിന് സഹായകരമാകുമെന്നും കരുതപ്പെടുന്നുണ്ട്.