കൊച്ചി: കുറിപ്പടിയില്ലാതെ മരുന്നുകള്‍ വിറ്റതിന്റെ പേരില്‍ കടവന്ത്രയിലെ മെഡിക്കല്‍ ഷോപ്പിനെതിരെ നടപടി. കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെക്ട്രം ഫാര്‍മ എന്ന മെഡിക്കല്‍ ഷോപ്പില്‍ നിയമ വിരുദ്ധം ആയി ലഹരി മരുന്ന് വില്‍പ്പന നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടന്നത്. മധ്യ മേഖല ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ എന്‍.അശോക് കുമാറിന്റെ നിര്‍ദേശാനുസരണം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ സംയുക്ത പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.

ഷെഡ്യൂള്‍ഡ് എച്ച് 1 വിഭാഗത്തില്‍പ്പെട്ടതും വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ലഹരി മരുന്നായി ദുരുപയോഗം ചെയ്തു വരുന്നതുമായ ഗുളികകള്‍ വന്‍തോതില്‍ വങ്ങുന്നതായും യാതൊരു വിധ രേഖകളും ഇല്ലാതെ വില്‍പ്പന നടത്തുന്നതായും കണ്ടെത്തി. 2024 ജൂലൈ മുതല്‍ സ്പെട്രം ഫാര്‍മയില്‍ 20910 ട്രാമഡോള്‍ ഗുളികകള്‍ വാങ്ങിയതായും അതില്‍ 18535 ഗുളികകള്‍ വില്‍പ്പന നടത്തിയതായും ആയതില്‍ 2758 ഗുളികകള്‍ യാതൊരു വിധ രേഖകളും ഇല്ലാതെ വിറ്റഴിച്ചതായും കണ്ടെത്തി. ലഹരി വസ്തുവായി ഉപയോഗിക്കുന്ന സ്പാമോണില്‍ ടാബ് ലറ്റുകളും വ്യക്തമായ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ വന്‍തോതില്‍ വില്‍പ്പന നടത്തിയിട്ടുണ്ട്.

മെഡിക്കല്‍ ഷോപ്പില്‍ Ocb സിഗരറ്റ് റോളിംഗ് പേപ്പറുകളും bulk stock ഉള്ളതായി കണ്ടെത്തി. കഞ്ചാവ്,പുകവലി ഉപയോഗത്തെ പ്രോല്‍സാഹിപ്പുന്ന തരത്തിലുള്ള ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്നതിനെതിരെ സ്ഥാപനത്തില്‍ നോട്ടീസ് നല്‍കിയിട്ടുകതാണ്.സ്ഥാപന്മുടമയ്ക്ക് എറണാകുളം ജില്ലയില്‍ 13 മെഡിക്കല്‍ ഷോപ്പുകള്‍ ഉള്ളതായും അവിടെയും ഇത്തരം ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച പരിശോധനകള്‍ വരുന്നദിവസങ്ങളില്‍ നടക്കുന്നത് ആണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തം ആക്കി.വേദന സംഹാരി ആയി ഉപയോഗിക്കുന്ന Tramadol ഗുളികകള്‍ ഡോക്ടറുടെ prescription ഇല്ലാതെ 5 gm മുതല്‍ കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന് തടവ് കിട്ടാവുന്ന കുറ്റം ആണ്.

മെഡിക്കല്‍ ഷോപ്പ് ലൈസന്‍സിന്റെ മറവില്‍ വന്‍ തോതില്‍ സമൂഹത്തില്‍ ദൂരവ്യാപക മായ പ്രത്യാഖാതങ്ങള്‍ സൃഷ്ടിക്കുന്നതും ഭാവി തലമുറയെ നശിപ്പിക്കുന്നതുമായ* ഇത്തരം മയക്ക് മരുന്ന് വില്‍പ്പന നടത്തുന്നതിനെതിരെ ശക്തമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പെക്ട്രം ഫാര്‍മയുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അറിയിച്ചു.

.പരിശോധനയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാജ്, ഡ്രഗ് ഇന്‍സ്‌പെക്ടര്‍ റ്റെസ്സി തോമസ്, ഗ്ലാഡിസ് പി കാച്ചപ്പിള്ളി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ്, പ്രിവന്റീവ് ഓഫീസര്‍ പ്രദീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കാര്‍ത്തിക്, ജിജി അശോകന്‍ ,ഡ്രൈവര്‍ ബദര്‍ എന്നിവര്‍ പങ്കെടുത്തു.