- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിനു സമീപം നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ വാനിൽ എക്സൈസ് പരിശോധന; പാലക്കാട് പിടികൂടിയത് 14000 ജെലാറ്റിൻ സ്റ്റിക്കും 6000 ഡിറ്റണേറ്ററും; രണ്ട് പേർ അറസ്റ്റിൽ
പാലക്കാട്: പിക്കപ്പ് വാഹനത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ഒളിപ്പിച്ച നിലയിൽ മാരക സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. പാലക്കാട് ചിറ്റൂരിൽ വീടിനു സമീപം നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനത്തിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. എറണാകുളം സ്വദേശി ജെയിംസ് മാത്തച്ചൻ, തൃശൂർ സ്വദേശി വിവേക് വിൽസൺ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
14000 ജെലാറ്റിൻ സ്റ്റിക്ക്, 6000 ഡിറ്റണേറ്റർ എന്നിവ വാഹനത്തിൽ നിന്നും കണ്ടെടുത്തതായി എക്സൈസ് പറഞ്ഞു. പ്രതികളെയും തൊണ്ടി മുതലും കൊഴിഞ്ഞാമ്പാറ പൊലീസിന് കൈമാറി. പാലക്കാട് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ കെ എസ് സജിത്തിന്‍റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ പാലക്കാട് സ്പെഷ്യൽ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ജിഷു ജോസഫ്, ഒഴലപ്പതി എക്സൈസ് ചെക്ക്പോസ്റ്റിലെ സിവിൽ എക്സൈസ് ഓഫീസർ എ അരവിന്ദാക്ഷൻ, പാലക്കാട് എക്സൈസ് റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ ആർ ഉണ്ണികൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.