- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ-സഞ്ജീവനിയിൽ ഡ്യൂട്ടി ചെയ്തിരുന്ന സർക്കാർ വനിതാ ഡോക്ടർക്ക് മുന്നിൽ യുവാവിന്റെ നഗ്‌നതാ പ്രദർശനം; പൊലീസ് അന്വേഷണം ആരംഭിച്ചു
പത്തനംതിട്ട: ഇ സഞ്ജീവനി പ്രകാരം വീട്ടിലിരുന്ന ഓൺലൈനായി ഡ്യൂട്ടി ചെയ്തിരുന്ന കോന്നി മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർക്ക് മുൻപാകെ യുവാവിന്റെ നഗ്‌നതാ പ്രദർശനം. തിങ്കളാഴ്ച രാവിലെയാണ് ഓൺലൈൻ ഡ്യൂട്ടി ചെയ്തു കൊണ്ടിരുന്ന ഡോക്ടർക്ക് മുന്നിൽ മുഹമ്മദ് സുഹൈബ് (21) എന്നയാൾ നഗ്‌നതാ പ്രദർശനം നടത്തിയത്.
സർക്കാരിന്റെ സഞ്ജീവനി പോർട്ടലിൽ രജിസ്റ്റർ ചെയ്തപ്പോൾ നൽകിയിരിക്കുന്ന പേരാണ് ഇത്. ഡോക്ടർ വീട്ടിലിരുന്നാണ് ഓൺലൈൻ ഡ്യൂട്ടി നിർവഹിച്ചിരുന്നത്. ഡോക്ടർ കോന്നി മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോ. മറിയം വർഗീസ് മുഖാന്തരം പരാതി ഇ- മെയിൽ വഴി കോന്നി പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. ഡോക്ടർ ഡ്യൂട്ടി ചെയ്തിരുന്ന സ്ഥലം ആറന്മുള പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ആയതിനാൽ പരാതി തുടർ നടപടിക്കായി അവിടേക്ക് മാറ്റി.
Next Story