- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി; ഒരു ജീവനക്കാരൻ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു
കൊച്ചി: കാക്കനാട് കിൻഫ്രയിലെ നീറ്റ ജലാറ്റിൻ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. കരാർ ജീവനക്കാരനായ പഞ്ചാബ് സ്വദേശി രജൻ ഒറാങ് (30) ആണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് കമ്പനിയിൽ രാസ മാലിന്യം സൂക്ഷിക്കുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്.
ബൊയിലറിൽ വിറക് അടുക്കുന്ന കരാർ ജീവനക്കാരനാണ് മരിച്ച രാജൻ. പരിക്കേറ്റവരിൽ രണ്ടുപേർ മലയാളികളാണ്. ഇടപ്പള്ളി സ്വദേശി നജീബ്, തോപ്പിൽ സ്വദേശി സനീഷ്, ഇതര സംസ്ഥാന തൊഴിലാളികളായ പങ്കജ്, കൗഷിക് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കാക്കനാട് സൺറൈസ് ആശുപത്രിയിൽ ചികിത്സയിലാണ്.
Next Story




