- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോറിക്ഷയുടെ പോക്കിൽ പന്തികേട്; ചെക്ക്പോസ്റ്റിന് സമീപം പിടിച്ചുനിർത്തി പരിശോധിച്ചതും ഞെട്ടൽ; പാലക്കാട് വന്‍ സ്ഫോടക ശേഖരം പിടികൂടി പോലീസ്
പാലക്കാട്: മണ്ണാർക്കാട് ആനമൂളി ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിൽ വൻ സ്ഫോടക ശേഖരം പിടികൂടി. തച്ചമ്പാറ സ്വദേശി സന്ദീപ് ഓട്ടോറിക്ഷയിൽ കൊണ്ടുവരികയായിരുന്ന 405 ജലാറ്റിൻ സ്റ്റിക്കുകളും 399 ഡിറ്റണേറ്ററുകളുമാണ് പോലീസ് പിടികൂടിയത്. മണ്ണാർക്കാട് നിന്ന് അട്ടപ്പാടിയിലെ പുതൂരിലേക്ക് സ്ഫോടക വസ്തുക്കൾ കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ സ്ഫോടക വസ്തുക്കൾ എവിടെ നിന്നാണ് ലഭിച്ചതെന്നോ എന്തിനുവേണ്ടിയാണ് ഇവ ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നതെന്നോ ഉള്ള വിവരങ്ങൾ സന്ദീപ് വെളിപ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാൾക്ക് പിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നുണ്ടോ എന്നതും പോലീസ് പരിശോധിച്ചു വരുന്നു.
Next Story