പയ്യന്നൂർ: പയ്യന്നൂരിലും പരിസരപ്രദേശത്തും സ്‌കൂട്ടറുകളും ബൈക്കുകളും മോഷണം നടത്തി വരുന്ന 23 കാരൻ ഒടുവിൽ അറസ്റ്റിലായി. ഇതിനകം നിരവധി സ്‌കൂട്ടറുകളും ബൈക്കുകളും നഗരത്തിൽ നിന്നും മറ്റും കാണാതായിട്ടുണ്ട്. കഴിഞ്ഞ ദിവസം റോഡരികിൽ നിർത്തിയിട്ട ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റിന്റെ സ്‌കൂട്ടർ മോഷ്ടിച്ച് കടത്തിയ സംഭവത്തിലാണ് പ്രതി അറസ്റ്റിലായത്.

ഓലയമ്പാടി എടയന്നൂർ റോഡിലെ എം കെ ഫൈസലിനെ (23) യാണ് പയ്യന്നൂർ എസ്‌ഐ കെ വി മുരളിയും ഗ്രേഡ് എസ്‌ഐ എ ജി അബ്ദുൽ റൗഫും ചേർന്ന് പെരിങ്ങോം പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും കഞ്ചാവ് കടത്തിയ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.