- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടു ജോലിക്കാരി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസ്; നെടുമങ്ങാട് വ്യവസായിയെ തലസ്ഥാന ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി വിട്ടയച്ചു; ഇരയുടെ മൊഴികളിലെ വൈരുദ്ധ്യവും കുഞ്ഞിന്റെ ഡിഎൻഎ ഫലം നെഗറ്റീവായതും പ്രതിക്ക് തുണയായി
തിരുവനന്തപുരം: വീട്ടു ജോലിക്കാരിയായ കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭം ധരിച്ച് പ്രസവിച്ചെന്ന വ്യാജ ഗർഭ പോക്‌സോ കേസിൽ 51 കാരനായ നെടുമങ്ങാട്ടെ പ്രമുഖ വ്യവസായിയെ തലസ്ഥാന ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷ്യൽ കോടതി വിട്ടയച്ചു. തിരുവനന്തപുരം പാറ്റൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി നിരുപാധികം വിട്ടയച്ചത്.
ഇരയായ അതിജീവിതയുടെ മൊഴികളിലെ വൈരുദ്ധ്യവും കുഞ്ഞിന്റെ ഡിഎൻഎ ഫലം നെഗറ്റീവായതുമാണ് പ്രതിയെ തുണച്ചത്. സമ്പർക്കം പുലർത്തിയ പലരുടെ പേരും പൊലീസിന് മൊഴി നൽകിയതിൽ പിശകായി മുതലാളിയും നാക്കു പിഴവിൽ കടന്നു കൂടിയതെന്നും കോടതിയിൽ സത്യം ചെയ്തു നൽകിയ യുവതിയുടെ മൊഴിയാണ് വ്യാജ ഗർഭക്കേസ് കോടതി തള്ളിയതിന്റെ പ്രധാന കാരണം.
2016 ൽ കുറ്റാരോപണ സംഭവം നടന്നതെന്നാണ് പ്രോസിക്യൂഷൻ കേസ്. വീട്ടുജോലിക്കെത്തിയ കൗമാരക്കാരി ആരിൽ നിന്നോ ഗർഭിണിയായി. തുടർന്ന് സ്ഥിരമായി വ്യവസായിയുടെ വീട്ടുപടിക്കൽ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പ്രശ്‌നമുണ്ടാക്കി. വഴങ്ങാതായപ്പോൾ വ്യവസായിയെ പോക്‌സോ കേസിൽ പ്രതി ചേർത്ത് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്റ് ചെയ്തു. 6 വർഷങ്ങൾക്ക് ശേഷമാണ് സത്യം പുറത്തു വന്ന് പ്രതിക്ക് നിയമക്കുരുക്കിൽ നിന്നും മോചനം ലഭിച്ചത്. ഇതിനിടെ വൻ സ്ഥാവരജംഗമ സ്വത്തുക്കളുടെ വ്യാവസായിയുടെ കുടുംബ ജീവിതം തകർന്നിരുന്നു.