- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങാടിപ്പുറം: ഷൊർണൂർ-നിലമ്പൂർ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധിച്ചിരുന്ന വ്യാജ ടി.ടി.ഇ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ (ആർ.പി.എഫ്) പിടിയിലായി. മങ്കട വേരുമ്പുലാക്കൽ പാറക്കൽ വീട്ടിൽ മുഹമ്മദ് സുൽഫിക്കറാണ് (28) പിടിയിലായത്. റെയിൽവേയുടെ വ്യാജ തിരിച്ചറിയൽ കാർഡ് കാണിച്ച് ദിവസങ്ങളായി ഇയാൾ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചിരുന്നതായി നിലമ്പൂർ ആർ.പി.എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അരവിന്ദാക്ഷന് രഹസ്യ വിവരം ലഭിച്ചു.
തിങ്കളാഴ്ച രാവിലെ ചെറുകരക്കും അങ്ങാടിപ്പുറത്തിനുമിടയിൽ അരവിന്ദാക്ഷനും ഹെഡ് കോൺസ്റ്റബിൾ മുജീബ് റഹ്മാനും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
പാലക്കാട് ഡിവിഷൻ ആർ.പി.എഫ് അസിസ്റ്റന്റ് കമീഷണർമാരുടെ നിർദേശപ്രകാരം ഷൊർണൂർ ആർ.പി.എഫ് പോസ്റ്റ് കമാൻഡർ ക്ലാരി വത്സ ഷൊർണൂർ റെയിൽവേ പൊലീസിന് തുടർനടപടികൾക്കായി കൈമാറി. സബ് ഇൻസ്പെക്ടർ അനിൽ മാത്യുവിന്റെ നേതൃത്വത്തിൽ തുടരന്വേഷണം ആരംഭിച്ചു.



