- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു; ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി; കാണാതായവർക്കായുള്ള തെരച്ചില്‍ ശക്തം
തൃശ്ശൂർ: ചെറുതുരുത്തിയിൽ നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു. ചെറുതുരുത്തി പൈങ്കുളം ശ്‌മശാനം കടവില്‍ ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ടത്. ഭാര്യയും ഭര്‍ത്താവും രണ്ട് മക്കളുമാണ് ഒഴുക്കില്‍പ്പെട്ടത്. ഇതിൽ അമ്മ റെഹാനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ഓടക്കല്‍ വീട്ടില്‍ കബീര്‍ മക്കളായ സറ ഫുവാന എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്. രക്ഷപ്പെടുത്തിയ കബീറിന്റെ ഭാര്യ രഹാനെയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു.
Next Story