- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം; മരിച്ചത് ഫസൽ-അഫ്സിയ ദമ്പതികളുടെ മകൻ ഫർസീൻ
മലപ്പുറം: താനൂരിൽ മതിലിടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഫസൽ, അഫ്സിയ ദമ്പതികളുടെ മകൻ ഫർസീൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കളിക്കുന്നതിനിടെ കുഞ്ഞിന്റെ ദേഹത്തേയ്ക്ക് മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. ഉടനെ താനൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ ചെറിയ വിള്ളലുണ്ടായിരുന്ന മതിലാണ് ഇടിഞ്ഞ് വീണതെന്ന് നാട്ടുകാർ പറഞ്ഞു.
Next Story



